വിനോദസഞ്ചാരം സൂക്ഷിച്ച് മതി. നിയന്ത്രണം ഏർപ്പെടുത്തി

വിനോദസഞ്ചാരം സൂക്ഷിച്ച് മതി. നിയന്ത്രണം ഏർപ്പെടുത്തി
Aug 6, 2026 01:58 PM | By PointViews Editor

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും (DTPC) പ്രത്യേക ജാഗ്രതാ നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) നൽകി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലുമുള്ള വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ തുടരണമെന്ന് നിർദേശിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര വിനോദസഞ്ചാര മേഖലകളിലും മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അപകടസാധ്യതയുള്ള റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ നടപ്പാക്കുകയും വേണം. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിയ വിനോദസഞ്ചാരികൾക്ക് മഴ മുന്നറിയിപ്പും സുരക്ഷാ നിർദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, അപകടത്തിൽപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ബന്ധപ്പെടേണ്ട അടിയന്തര ഫോൺ നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സജ്ജമാക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും വ്യാപകമായി അറിയിക്കണമെന്നും, നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ്, ദുരന്തനിവാരണ, അഗ്‌നിശമന-രക്ഷാസേന എന്നിവയുടെ കൺട്രോൾ റൂമുകളുമായും പങ്കുവയ്ക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Tourism is safe and controlled.

Related Stories
എലിമിനേറ്റഡ് കാർഡുകൾ കൊണ്ട് നിറഞ്ഞ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ. ഒക്ടോബർ 7 കൂട്ടക്കൊല നടത്തിയ ഇസ്ലാമിക ഭീകരരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കി ഇസ്രായേൽ.

Aug 6, 2026 04:23 PM

എലിമിനേറ്റഡ് കാർഡുകൾ കൊണ്ട് നിറഞ്ഞ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ. ഒക്ടോബർ 7 കൂട്ടക്കൊല നടത്തിയ ഇസ്ലാമിക ഭീകരരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കി ഇസ്രായേൽ.

എലിമിനേറ്റഡ് കാർഡുകൾ കൊണ്ട് നിറഞ്ഞ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ. ഒക്ടോബർ 7 കൂട്ടക്കൊല നടത്തിയ ഇസ്ലാമിക ഭീകരരെ തിരഞ്ഞുപിടിച്ച് കൊന്നൊടുക്കി...

Read More >>
യുഡിഎഫ് സർക്കാർ സഹായിച്ചു. സിനിമോൾക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പഞ്ചായത്ത് യാത്രയപ്പ് നൽകി

Aug 6, 2026 03:05 PM

യുഡിഎഫ് സർക്കാർ സഹായിച്ചു. സിനിമോൾക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പഞ്ചായത്ത് യാത്രയപ്പ് നൽകി

യുഡിഎഫ് സർക്കാർ സഹായിച്ചു. സിനിമോൾക്ക് നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. പഞ്ചായത്ത് യാത്രയപ്പ്...

Read More >>
പാരിസ്ഥിതിക നിയമങ്ങളുണ്ടാക്കിയ പ്രതിസന്ധി മറികടന്നു, ബൈരക്കുപ്പപാലത്തിന് അനുമതിയായി.

Aug 6, 2026 01:09 PM

പാരിസ്ഥിതിക നിയമങ്ങളുണ്ടാക്കിയ പ്രതിസന്ധി മറികടന്നു, ബൈരക്കുപ്പപാലത്തിന് അനുമതിയായി.

പാരിസ്ഥിതിക നിയമങ്ങളുണ്ടാക്കിയ പ്രതിസന്ധി മറികടന്നു, ബൈരക്കുപ്പപാലത്തിന്...

Read More >>
നീറ്റ് പിജി പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിൽ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എംപി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി.

Aug 6, 2026 08:39 AM

നീറ്റ് പിജി പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിൽ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എംപി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി.

നീറ്റ് പിജി പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിൽ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എംപി കേന്ദ്രമന്ത്രിക്ക് കത്ത്...

Read More >>
കേരളത്തിൽ ആയുഷ് സർവ്വകലാശാല തുടങ്ങാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ.

Aug 5, 2026 12:19 PM

കേരളത്തിൽ ആയുഷ് സർവ്വകലാശാല തുടങ്ങാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ.

കേരളത്തിൽ ആയുഷ് സർവ്വകലാശാല തുടങ്ങാൻ ആരോഗ്യ വകുപ്പ് മന്ത്രി...

Read More >>
സീനിയോറിട്ടിയില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്, വിജയ് സാഖറെയ്ക്കും മനോജ് ഏബ്രഹാമിനും വരെ സാധ്യത,ആരാകും അടുത്ത പോലീസ് മേധാവി? അതോ വിജയൻ്റെ രക്ഷാധികാരി എം.ആര്‍.അജിത് കുമാർഎത്തുമോ?

Aug 5, 2026 10:49 AM

സീനിയോറിട്ടിയില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്, വിജയ് സാഖറെയ്ക്കും മനോജ് ഏബ്രഹാമിനും വരെ സാധ്യത,ആരാകും അടുത്ത പോലീസ് മേധാവി? അതോ വിജയൻ്റെ രക്ഷാധികാരി എം.ആര്‍.അജിത് കുമാർഎത്തുമോ?

സീനിയോറിട്ടിയില്‍ സാധ്യത യോഗേഷ് ഗുപ്തയ്ക്ക്, വിജയ് സാഖറെയ്ക്കും മനോജ് ഏബ്രഹാമിനും വരെ സാധ്യത,ആരാകും അടുത്ത പോലീസ് മേധാവി? അതോ വിജയൻ്റെ...

Read More >>
Top Stories